Section

malabari-logo-mobile

‘’സൗന്ദര്യബോധം നയിച്ച ലോകത്താണ് ഞാൻ ജീവിച്ചത്”-മല്ലിക സാരാഭായ്

HIGHLIGHTS : I lived in a world ruled by the sense of beauty"-Mallika Sarabhai

കോഴിക്കോട്: സൗന്ദര്യത്താൽ നയിക്കപ്പെട്ട ലോകത്താണ് താൻ ജീവിച്ചതെന്നും ശരീരത്തെക്കുറിച്ചുംരൂപത്തെക്കുറിച്ചും വളരെ അപകർഷതയോടെയാണ് വളർന്നതെന്നും പ്രശസ്ത നർത്തകിയും ആക്ടിവിസ്റ്റുമായമല്ലിക സാരാഭായി പറഞ്ഞു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയതിനാൽ ഒന്നിനും തടസ്സമില്ല, നിങ്ങൾആഗ്രഹിക്കുന്നതുപോലെ ജീവിക്കണമെന്നും, സ്ത്രീയും പുരുഷനും സമൂഹത്തിൽ ശക്തി പ്രാപിക്കണമെന്നുംസ്വതന്ത്രമായി ജീവിക്കാൻ പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തെക്കുറിച്ചെഴുതിയഇൻ ഫ്രീഫാൾഎന്ന പുസ്‌തകത്തെ സംബന്ധിച്ച് നടന്ന ചർച്ചയിൽ മീന ടി പിള്ളയുമായി സംസാരിക്കുകയായിരുന്നുഅവർ.

എല്ലാവരും മനുഷ്യരാണ്, അവിടെ ജാതി മത വർഗ്ഗങ്ങൾ ഒന്നുമില്ലെന്നും അവർ അഭിപ്രായപെട്ടു. നൃത്തം തന്റെശരീരത്തെയും ജീവിതത്തെയും എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്നും ചർച്ചയിൽ മല്ലിക സാരാഭായ് പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!