തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ പോലീസ് കേസെടുത്തു. എ ആർ നഗർ കാരച്ചിനപുറായ സ്വദേശിനിക്ക് എതിരെയാണ് പോലിസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം കൊടുവായൂരിൽ വെച്ചാണ് സ്കൂട്ടർ ഓടിച്ച കുട്ടിയെ തിരൂരങ്ങാടി പോലീസ് പിടികൂടിയത്. 13 വയസ്സുള്ള കുട്ടിയാണെന്ന് ചോദ്യം ചെയ്തപ്പോൾ വ്യക്തമായി.
ആർ സി ഓണറായ പിതാവ് വിദേശത്താണ്. ഇപ്പോൾ വണ്ടിയുടെ കൈവശക്കാരിയായ മാതാവ് പ്രായപൂർത്തിയാകാത്ത മകന് വണ്ടി ഓടിക്കാൻ നൽകിയത് ആയതിനാൽ മാതാവിനെതിരെ കേസ് എടുക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



