Section

malabari-logo-mobile

പുത്തൻ പാട്ടൊരുങ്ങുന്നു പൊന്നാനിക്കായി, ‘മ്യൂസിക് മുമ്പേ’യിലൂടെ

HIGHLIGHTS : A new song is being prepared for Ponnani, through 'Music Before'

പൊന്നാനി: പുതുപൊന്നാനി പുഴയും പരിസര പ്രദേശങ്ങളും കടൽക്കാഴ്ചയും  പൊന്നാനിയുടെ ചരിത്രവുംഭൂമിശാസ്ത്രവും സംസ്കാരികത്തനിമയും ഉൾകൊള്ളിച്ച്  ഒരു കാഴ്ച്ചാഗാനം എത്തുന്നു.

പൊന്നാനിയുടെ സാമൂഹ്യജീവിതവും ഉത്സവാഘോഷങ്ങളും ജനങ്ങളുടെ  ആചാരാനുഷ്ഠാനങ്ങളും ഭക്ഷണരീതികളും സംഗീതവും കലയും പ്രകൃതിസൗന്ദര്യവുമെല്ലാം സമ്മേളിക്കുന്ന വരികളിലൂടെ. കാഴ്ച്ചാ ചിത്രംസമർപ്പിക്കുന്നത്മ്യൂസിക് മുമ്പേഎന്ന യൂട്യൂബ് ചാനൽ ആണ്.

sameeksha-malabarinews

പി കെ മുരളീകൃഷ്ണൻ്റെ  വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് സജിത് പള്ളിപ്പുറമാണ്. സുനിലാൽ ചേർത്തല പശ്ചാത്തല സംഗീതമൊരുക്കുന്ന ഗാനത്തിൻ്റെ ദൃശ്യ സാക്ഷാത്ക്കാരംനിർവ്വഹിച്ചിരിക്കുന്നത് താനൂർ സ്വദേശിയായ സംവിധായകൻ ഉണ്ണികൃഷ്ണൻ യവനികയാണ്.

പൊന്നാനി പാണ്ടികശാല, നരണിപ്പുഴ, ഹാർബർ, പൊന്നാനി പുഴ, കനോലി കനാൽ എന്നിവിടങ്ങളിൽ വെച്ചാണ്ചിത്രീകരിച്ചിട്ടുള്ളത്.

പരമ്പരാഗത പാട്ടുകാരനായ അബ്ദുള്ളക്കുട്ടി  പൊന്നാനിയും ഹാർമ്മോണിസ്റ്റായ മുജീബ് കൊട്ടിലുങ്ങൽ, തബലിസ്റ്റായ അഷറഫ് വെളിയങ്കോട്, അക്ബർ ബാപ്പു, നസീർ പൊന്നാനി എന്നിവരും ഫ്രൻ്റ്സ്ഓർക്കസ്ട്രയോടൊപ്പം വേഷമിടുന്നു.

ഇന്നും തട്ടിൻ പുറങ്ങളിൽ മാത്രമൊതുങ്ങി നിൽക്കുന്ന പൊന്നാനിയുടെ സ്വന്തം പാട്ടുസംഘങ്ങളിലെ ഇനിയുംഅറിയപ്പെടേണ്ട  കലാകാരൻമാരെ പരിചയപ്പെടുത്തുകകൂടിയാണ് സംഗീത വിരുന്നിലൂടെ മ്യൂസിക് മുമ്പേചെയ്യുന്നത്.

പൊന്നാനി പ്രദേശവാസികളായ പലരും തങ്ങളുടെ പച്ചയായ ജീവിതം പകർത്തി വെച്ച് ഒരു സംഗീതയാത്രയുടെഭാഗമാകുന്നതാണ് കാഴ്ചാ ഗാനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!