Section

malabari-logo-mobile

ഹിജാബ് നിരോധനം; ഹര്‍ജിക്കാരിയുടെ സഹോദരന് നേരെ ആക്രമണം

HIGHLIGHTS : Hijab ban; Attack on the petitioner's brother

കര്‍ണാടക ഹിജാബ് നിരോധന കേസിലെ ഹര്‍ജിക്കാരിയുടെ സഹോദരന് നേരെ ആക്രമണം. ഉഡുപ്പി കോളജിലെ വിദ്യാര്‍ത്ഥിനി ഹസ്ര ശിഫയുടെ സഹോദന് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി ഉഡുപ്പി മാല്‍പെയിലുള്ള ഹോട്ടലില്‍ വെച്ചാണ് ഒരുസംഘമാളുകള്‍ സഹോദരന്‍ സെയ്ഫിനെ മര്‍ദിച്ചത്.

അതേസമയം തന്റെ സഹോദരനെ ആക്രമിച്ചത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് ഹസ്ര ആരോപിച്ചു. തന്റെ അവകാശമായ ഹിജാബിന് വേണ്ടി നിലകൊണ്ടതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും അവരുടെ അടുത്ത ഇര മറ്റൊരാള്‍ ആയിരിക്കുമെന്നും ഹസ്ര കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും എല്ലാം നഷ്ടപ്പെട്ടെന്നും തങ്ങളെ ആക്രമിക്കുന്ന സംഘപരിവാറുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഹസ്ര ഷിഫ ട്വീറ്റ് ചെയ്തു.

ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂണിഫോം സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!