പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

തിരൂരങ്ങാടി: മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത ഇല്ലാതാക്കിയ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി പിന്‍വലിക്കുക, ജോയിന്റ് ആര്‍ ടി ഒ തസ്തികക്ക് സാങ്കേതിക യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഇന്ന് നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി തിരൂരങ്ങാടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

വി ടി ഷാജി ഉദ്ഘാടനം ചെയ്തു. പി കെ നന്ദനന്‍ അധ്യക്ഷത വഹിച്ചു. നജീബ് തടത്തില്‍, ഗീത, മറിയാമു അഞ്ചുകണ്ടന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top