Section

malabari-logo-mobile

ഹയര്‍സെക്കന്‍ഡറി പ്ലസ്ടു ഫലം പ്രഖ്യാപിച്ചു

HIGHLIGHTS : തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനമാണ് വിജയം. 183 വദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു.

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനമാണ് വിജയം. 183 വദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു.

3,69,232 പേര്‍ പരീക്ഷയെഴുതിയതില്‍ 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,224 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 71 സ്‌കൂളുകള്‍ ഇത്തവണ നൂറുശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്. ഏറ്റവും കുറവ് വിജയ ശതമാനം പത്തനംതിട്ടയിലുമാണ്.

sameeksha-malabarinews

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 98.64 ശതമാനം വിജയം നേടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് ഫലപ്രഖ്യാപനം നടത്തിയത്. ടെക്‌നിക്കല്‍, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!