ഡോ.എന്‍ ആര്‍ മാധവ മേനോന്‍ അന്തരിച്ചു

തിരുവനന്തപുരം: ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പത്മശ്രീ ജേതാവുമായ ഡോ.എന്‍ ആര്‍ മാധവ മേനോന്‍(84) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നിയമരംഗത്തിന് നല്‍കിയ സംഭവന മാനിച്ച് 2003 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ബംഗളൂരുവിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടര്‍, കൊല്‍ക്കത്ത നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സിന്റെ വൈസ് ചാന്‍സലര്‍, ഭോപ്പാല്‍ നാഷണല്‍ ജൂഡിഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സെന്ന ആശയം മുന്നോട്ട് വച്ചതും മേനോനാണ്.

ഭാര്യ രമാദേവി.

Share news
error: Content is protected !!
Scroll to Top