Section

malabari-logo-mobile

തൃശ്ശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന് ആനഉടമസംഘം: മുഴുവന്‍ ആനകളെയും വിട്ടുനല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്

HIGHLIGHTS : തൃശ്ശുര്‍ തൃശ്ശൂര്‍ പൂരത്തിനും ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് കേരള എലിഫെന്റ്

തൃശ്ശുര്‍ തൃശ്ശൂര്‍ പൂരത്തിനും ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷന്‍. തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പുരത്തില്‍ എഴുന്നളളിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ആനകളെ വിട്ടുനല്‍കേണ്ടന്ന കേരള എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ ഈ തീരുമാനമെടുത്തത്.
എന്നാല്‍ ഈ തീരുമാനവുമായി ആനയുടമകള്‍ മുന്നോട്ട് പോകുകയാണങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴവന്‍ ആനകളെയും പൂരത്തിന് വിട്ടുനല്‍കുമെന്ന് ബോര്‍ഡും വ്യക്തമാക്കി. ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടുനല്‍കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്.

ഉത്സവം നാടിന്റെ ആഘോഷമാണെന്നും അത് ആനഉടമക്ക് പണമുണ്ടാക്കാന്‍ വേണ്ടിയുള്ളത് മാത്രമല്ല. തങ്ങളെ വനംവുകപ്പ് മാഫിയ എന്ന രീതിയില്‍ ചിത്രീകരിക്കുകയാണെന്നും ഉടമസംഘം പറയുന്നു. ഉത്സവങ്ങള്‍ നടത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു തീരുമാനമുണ്ടാകുന്നതുവരെ ആനകളെ പരിപാടികളില്‍ എഴുന്നള്ളിക്കേണ്ടന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

sameeksha-malabarinews

അതേ സമയം തൃശ്ശുര്‍ പൂരം സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എല്ലാവരോടും കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിലക്കും പൂരവുമായി ബന്ധമില്ലെന്നും ഇത്തരമൊരു തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി വിഎസ് സുനല്‍കുമാറും ആവിശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!