Section

malabari-logo-mobile

മദ്യാസക്തര്‍ക്ക് ഡോക്ടര്‍മാര്‍ കുറിപ്പ് നല്‍കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ: സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

HIGHLIGHTS : മദ്യസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ എക്‌സൈസിന്റെ അനുമതിയോടെ ബെവ്‌കോ വീട്ടില്‍ മദ്യമെത്തിക്കുന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്നാ...

മദ്യസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ എക്‌സൈസിന്റെ അനുമതിയോടെ ബെവ്‌കോ വീട്ടില്‍ മദ്യമെത്തിക്കുന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് സ്‌റ്റേ. മദ്യസ്‌ക്തിക്ക് മദ്യം പ്രതിവിധിയല്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇത്തരത്തില്‍ മദ്യം കുറിച്ചുനല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണെന്നും പറഞ്ഞു.

മദ്യാസക്തരാണെന്നതിനുള്ള കുറിപ്പടി നല്‍കുന്നതിനെതിരെ കെജിഎംഓഎയും ഐഎംഎയുമാണ് കോടതിയെ സമീപിച്ചത്. ഡോക്ടര്‍മാര്‍ മദ്യം നല്‍കാന്‍ കുറിപ്പെഴുതുകയും ഇത് എക്‌സൈസ് എടുത്ത് നല്‍കുകയും ചെയ്യുന്ന രീതി പരിഹാസ്യമാണെന്ന് കോടതി പറഞ്ഞു.

sameeksha-malabarinews

മദ്യാസക്തര്‍ക്ക് വീട്ടില്‍ മദ്യംമെത്തിച്ച് നല്‍കാനുളള ഉത്തരവും ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടിഎന്‍ പ്രതാപന്‍ എംപിയുടെ ഹരജിയിലാണ് ഈ നടപടി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!