Section

malabari-logo-mobile

കനത്ത മഴ; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

HIGHLIGHTS : Heavy rain; Seven districts in Tamil Nadu will be closed tomorrow

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈയിലെ തിരുനെല്‍വേലിയിലും കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളില്‍ നാളെ അതിശക്തമായ മഴയും ലഭിക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.

ഇന്നും പലയിടത്തും മഴ തുടരുകയാണ്. ചെന്നൈയില്‍ ഇന്ന് 5.30വരെ ലഭിച്ചത് 6.5 മില്ലീമീറ്റര്‍ മഴയാണ്. കന്യാകുമാരിയില്‍ നാലും നാഗപട്ടണത്ത് 17 മില്ലീമിറ്ററും തൂത്തുക്കുടിയില്‍ 0.5ഉം തിരുച്ചെണ്ടൂരില്‍ 11 ഉം കൊടൈക്കനാലില്‍ 15 മില്ലീമിറ്ററും മഴ ലഭിച്ചു.

sameeksha-malabarinews

തമിഴ്നാട്ടില്‍ നിലയ്ക്കാത്ത മഴയില്‍ ഇത്തവണ നശിച്ചത് 50,000 ഹെക്ടര്‍ കൃഷിയാണ്. 68 ശതമാനം മഴ അധികമാണ് ഇത്തവണ സംസ്ഥാനത്ത് പെയ്തതത്. ഒക്ടോബര്‍ മുതല്‍ പെയ്യുന്ന മഴയില്‍ 2,300ലധികം വീടുകള്‍ തകര്‍ന്നു. നവംബര്‍ മാസത്തെ മഴ കൂടി എത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളത്തിനടിയിലായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!