തിരൂര്‍: തിരൂര്‍ നഗരത്തില്‍ ചെരുപ്പുഗോഡൗണില്‍ തീപിടുത്തം. മുല്ലശ്ശേരി കോപ്‌ളക്‌സിലെ രണ്ടാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. തിരൂര്‍ ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം
വൈകീട്ട് മൂന്നരയോടെയോടെയാണ് തിരൂര്‍ നഗരത്തിലെ മാര്‍ക്കറ്റ് റോഡിലെ ബ്രദേഴ്‌സ് കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള മുല്ലശ്ശേരി കോപ്‌ളക്‌സിലെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ചെരുപ്പുകള്‍ സൂക്ഷിച്ചിരുന്ന ഭാഗം ഭാഗീകമായി കത്തി നശിച്ചു. തിരൂര്‍ ഫയര്‍ഫോഴ്‌സ് ടീം രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്.
അസിസ്റ്റന്‍ഡ് സ്റ്റേഷന്‍ ഓഫീസര്‍ പി.സുനില്‍ സീനിയര്‍ ഫയര്‍റസ്‌ക്യൂ ഓഫീസര്‍ രമേശന്‍, രഘുരാജ്, പ്രവീന്ണ്‍, നൗഫല്‍, അഖിലേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി



