Section

malabari-logo-mobile

കനത്ത മഴ; തലസ്ഥാന നഗരിയില്‍ പലസ്ഥങ്ങളും വെള്ളത്തിനടിയില്‍

HIGHLIGHTS : heavy rain; Many places in the capital city are under water

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ പലസ്ഥലങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. കഴിഞ്ഞ രാത്രി മുതല്‍ പെയ്യുന്ന മഴ തിരുവനന്തപുരം നഗരത്തില്‍ അസാധാണ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍ കുട്ടി.
പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. കടല്‍വെള്ളം കയറിയത് പിന്‍വാങ്ങാത്ത സാഹചര്യവും ഉണ്ട്. ജില്ലാ ഭരണകൂടം യുദ്ധകാല അടിസ്ഥാനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ആവശ്യം വേണ്ട സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

കഴക്കൂട്ടത്ത് നിരവധി വീടുകളില്‍ വെള്ളം കയറി.ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.പാറ്റൂര്‍ ഇഎംഎസ് നഗര്‍, തേക്കുംമൂട് ബണ്ട് കോളനിയിലും വീടുകളിലേക്കും വെളളം കയറിയിട്ടുണ്ട്. തേക്കുംമൂട് ബണ്ട് കോളനിയില്‍ 106 വീടുകളില്‍ വെളളം കയറിയിട്ടുണ്ട്.

sameeksha-malabarinews

തിരുവനന്തപുരം നെയ്യാറ്റിന്‍കര റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ കാനറ വാട്ടര്‍ ടാങ്കിന്‌സമീപം കാനറ ശ്മശാനത്തിലേക്കുള്ള റോഡില്‍ കുന്ന് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പഴയ കുന്നുമ്മേല്‍ വണ്ടന്നൂര്‍ വാര്‍ഡിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഗൗരീശപട്ടത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളംകയറി. തെറ്റിയാര്‍ കരകവിഞ്ഞൊഴുകുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ടെക്‌നോപാര്‍ക്ക് മെയിന്‍ ഗേറ്റ് വഴി വാഹനഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വെഞ്ഞാറമൂട് നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ ഉള്‍പ്പെടെ രണ്ടു വീടുകള്‍ തകര്‍ന്നു. കല്ലുവിളയില്‍ മതില്‍ തകര്‍ന്നു വീണ് യുവാവിന് പരിക്കേറ്റു. ആറ്റിങ്ങല്‍ ചിറയിന്‍കീഴ് മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്.

പ്രകികൂല സാഹചര്യത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ 11 ക്യാമ്പുകള്‍ തുറന്നതായും ത്വരിത നടപടികള്‍ സ്വീകരിക്കുന്നു മന്ത്രി ആന്റണി രാജു പറഞ്ഞു.

അതേസമയം വിവിധ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തിരുവനന്തപുരം താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 0471 2462006, 9497711282, നെയ്യാറ്റിന്‍കര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 0471 2222227, 9497711283, കാട്ടാകട താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 0471 2291414, 9497711284, നെടുമങ്ങാട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 0472 2802424, 9497711285, വര്‍ക്കല താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 0470 2613222, 9497711286, ചിറയിന്‍കീഴ് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍: 0470 2622406, 9497711284.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!