മഴയില്‍ തകര്‍ന്ന പമ്പ് സെറ്റുകള്‍ എത്രയും പെട്ടെന്ന് നന്നാക്കണം; സ്വതന്ത്ര കര്‍ഷകസംഘം

പരപ്പനങ്ങാടി : കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഉള്ളണം ലിഫ്റ്റ് ഇറിഗേഷന്‍ പരിസരം പുഴക്കര ഇടിഞ്ഞു പമ്പ് ഹൗസിലെ പമ്പ് സെറ്റുകള്‍ തകര്‍ന്നു. പരപ്പനങ്ങാടിയിലെ കാര്‍ഷിക മേഖലയില്‍ ജലസേചന സൗകര്യത്തിനായുള്ള പദ്ധതിയാണ് ഉള്ളണം ലിഫ്റ്റ് റി ഇറിഗേഷന്‍ ‘ മഴയെ തുടര്‍ന്ന് പുഴക്കരയിടിഞ്ഞ് പമ്പ്പമ്പ് ഹൗസില്‍ സ്ഥാപിച്ച പമ്പ് സെറ്റുകളുടെ പൈപ്പുകള്‍ പൂര്‍ണമായും തകര്‍ന്നു പുഴയിലേക്ക് വീണു.

ഈ വരുന്ന സീസണില്‍ പാടശേഖരങ്ങളിലെ കൃഷി ക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത് ഈ പമ്പ് ഹൗസില്‍ നിന്നാണ് ” ഇതിന്റെ തകര്‍ച്ച മൂലം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കാര്‍ഷിക മേഖല 95% നശിച്ചു പോകും. ആയതിനാല്‍ എത്രയും പെട്ടെന്ന് പുഴക്കര ഭിത്തികെട്ടി സംരക്ഷിച്ചു പമ്പ് സെറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് സ്വതന്ത്ര കര്‍ഷകസംഘം തിരുരങ്ങാടി നിയോജക മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ശക്തമായ കര്‍ഷകപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ct അബ്ദുല്‍നാസര്‍, മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡണ്ട് സമദ് മാസ്റ്റര്‍, സെക്രട്ടറി മുഹമ്മദ് ഹസ്സന്‍, അബൂബക്കര്‍ ഹാജി ഉള്ളണം , റസാഖ് ഹാജി ചെറ്റാലി, മുസ്തഫ. KK, അബൂബക്കര്‍ CT, ഹസ്‌ക്കര്‍ ഉര്പായി തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top