Section

malabari-logo-mobile

ഗ്രാമിക പള്ളിപ്പുറം കുട്ടികൾക്കായി ഏകദിന നാടകക്യാമ്പും,വിവിധ പരീക്ഷകളിൽ ഉന്നതം വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു

HIGHLIGHTS : Gramika Pallipuram held a one-day drama camp for children and felicitated the students who achieved high marks in various examinations

പരപ്പനങ്ങാടി : ഗ്രാമിക പള്ളിപ്പുറം കുട്ടി കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചെറമംഗലം എയുപി സ്കൂളിൽ വെച്ച് ഏകദിന നാടക ക്യാമ്പ് സംഘടിപ്പിച്ചു. നാടക പ്രവർത്തകരായ ജനിൽ മിത്ര, മനു വിശ്വനാഥ് എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

പള്ളിപ്പുറം പ്രദേശത്തെ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതം വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഗ്രാമിക പള്ളിപ്പുറം ആദരിച്ചു. ചടങ്ങ് പരപ്പനങ്ങാടി നഗരസഭാ പ്രതിപക്ഷ നേതാവ് തുടിശ്ശേരി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.  ബാലൻ മാസ്റ്റർ, അബാസ് ചെങ്ങാട്ട്, ഗ്രാമിക രക്ഷാധികാരി സുരേഷ് കുമാർ തുടിശ്ശേരി, ബിന്ദു ടീച്ചർ, പുന്നൂസ് മാസ്റ്റർ, നാദിറ ചെമ്പയിൽ എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകുകയും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഗ്രാമിക പള്ളിപ്പുറം പ്രസിഡന്റ് ജിത്തു വിജയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ അധ്യക്ഷതയും, വിനീഷ് കുരിയിൽ നന്ദിയും പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!