Section

malabari-logo-mobile

ഇടിമിന്നലില്‍ കടലുണ്ടിയില്‍ വീടുകള്‍ക്ക് നാശനഷ്ടം

HIGHLIGHTS : Houses damaged in Kadulundi due to lightning

കടലുണ്ടി:വാക്കടവ് ചെമ്പകത്തൊടിയില്‍ ഇന്നലെയുണ്ടായ കനത്ത മഴയിലും ഇടി മിന്നലിലും രണ്ടു വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടങ്ങളുണ്ടായി. വീടുകളിലെ വൈദ്യുതി ബോര്‍ഡുകളും മറ്റും കത്തി നശിച്ചു. ചുമരുകള്‍ക്ക് വിള്ളലുണ്ടായി. ബാവ കറപ്പന്‍ വീട്ടില്‍, ജംഷീര്‍ ചാമുണ്ഡി വളപ്പ് എന്നിവരുടെ വീടുകളിലാണ് നാശനഷ്ടമുണ്ടായത്.

ബാവയുടെ മകന്റെ ഭാര്യ സിറാജുന്നിസ (38) സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതെതുടര്‍ന്ന് കെ.എസ്. ഇ.ബി. അധികൃതരെത്തി വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു.

sameeksha-malabarinews

ഭിന്ന ശേഷിക്കാരനായ ബാവയും രോഗിയായ ഭാര്യയും കുടുംബവും പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത്.

ഇരു കുടുംബംഗങ്ങള്‍ക്കും അടിയന്തിരമായി സഹായമെത്തിക്കുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ ജിത്തു കക്കാട്ട് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!