പരപ്പനങ്ങാടി :ബിവറേജ് ഔട്ട് ലൈറ്റുകളില്‍ നിന്നും ചെറിയ വിലയ്ക്ക് മദ്യം വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഒരാള്‍ പോലീസ് പടിയിലായി. തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി പാറപ്പുറം തൈശ്ശേരി ബാബുദാസന്‍ (46) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 36 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍സൈക്കിളും പോലീസ് പിടിച്ചെടുത്തു.
പരപ്പനങ്ങാടി ടൗണില്‍ നിന്നാണ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ എസ് എച്ച് ഒ ജിനേഷ് കെ ജെ യുടെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ സ്മിതേഷ് , സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ലഹരിക്കെതിരെ നടത്തുന്ന ശക്തമായിട്ടുള്ള നടപടികളുടെ ഭാഗമായി താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ ശക്തമാക്കിയിട്ടുള്ളത്. അനധികൃത മദ്യ കടത്തും വില്പനയുമായി ബന്ധപ്പെട്ട് തന്നെ ഏകദേശം ഒരു വര്‍ഷക്കാലയളവില്‍ 50ലധികം പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചതായി എസ്എച്ച്ഒ ജിനേഷ് കെ ജെ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




