വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വന്‍കവര്‍ച്ച;സ്വര്‍ണവും പണവും മോഷ്ടിച്ചു

തിരൂരങ്ങാടി : വീട്ടുകാര്‍ പുറത്തു പോയ തക്കത്തിന് മോഷണം. മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പത്തൂര്‍ അബ്ദുല്‍ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും മമ്പുറത്ത് സമ്മേളനത്തിന് പോയതായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ താക്കോല്‍ ഏല്പിച്ചാണ് ഇവര്‍ പോയിരുന്നത്.

രാത്രി തിരിച്ചു വന്നപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാല്‍ ശനിയാഴ്ച രാവിലെയാണ് മോഷണം പോയത് അറിയുന്നത്. പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പത്തേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും റാക്കിലും സ്റ്റയര്‍ കെയ്‌സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവര്‍ന്നത്.

ഭാര്യ മുംതാസ് പരാതി നല്‍കി. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top