Section

malabari-logo-mobile

ഐപിഎല്ലിനിടെ ശാരീരിക അസ്വാസ്ഥ്യം; ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

HIGHLIGHTS : Physical discomfort during IPL; Shah Rukh Khan in hospital

ഹൈദരാബാദ്: സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കെ.ഡി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ആശുപത്രിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സസ് ഹൈദരാബാദും തമ്മിലുള്ള ഐ.പി.എല്‍ മത്സരം കാണാന്‍ എത്തിയതായിരുന്നു താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയാണ് ഷാരൂഖ്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പരന്നതോടെ ആരാധകര്‍ ആശുപത്രിക്ക് സമീപം തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

sameeksha-malabarinews

ബുധനാഴ്ച അഹമ്മദാബാദില്‍ 45.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന താപനില 45.2 ആയിരുന്നു. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും ജലാംശം നിലനിര്‍ത്താനും കഠിനമായ ബാഹ്യ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!