Section

malabari-logo-mobile

വടക്കന്‍ കേരളത്തില്‍ പെരുമഴ : വയനാട്ടില്‍ വീടിന് മുകളില്‍ മരം വീണ് ആറുവയസ്സുകാരി മരിച്ചു

HIGHLIGHTS : Heavy rains in North Kerala: A six-year-old girl died when a tree fell on her house in Wayanad

കോഴിക്കോട് : മലബാറില്‍ ഇന്നലെ രാത്രി മുതല്‍ ഉണ്ടായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടങ്ങള്‍. വയനാട് തവിഞ്ഞാലില്‍ കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ആറു വയസ്സുകാരി മരിച്ചു.

തവിഞ്ഞാല്‍ തോളക്കര കോളിനിയിലെ ബാബുവിന്റെ മകള്‍ ജ്യോതിക(6) ആണ് മരിച്ചത്.
കുട്ടിയുടെ പിതാവിന്റെ കാല്‍ പൂര്‍ണ്ണമായും അറ്റുപോയി.

sameeksha-malabarinews

കോഴിക്കോട് നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധിയിടങ്ങളില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. വയനാട് റോഡില്‍ പാറോപ്പടി, ഫറൂഖ് കോളേജ്, പന്തീകര്കകാവ് നടക്കാവ് പ്രൊവിഡന്‍സ് കോളേജ് പയ്യാനക്കല്‍, ബേപ്പൂര്‍, ഭാഗങ്ങളിലാണ് ഗതാഗതം തടസ്സപ്പെട്ടത്.
ഫറോഖ് കോളേജിന് സമീപത്ത് താമസിക്കുന്ന സതി എന്നവരുടെ ആലയക്ക് മുകളില്‍ മരം വീണ് പശു ചത്തു.
മലപ്പുറം നിലമ്പൂരില്‍ രാത്രിയില്‍ ശക്തിയായ മഴയാണ് പെയ്തത്. കഴിഞ്ഞ തവണ പ്രളയമുണ്ടായ ഇടിങ്ങളില്‍ ജനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്.
പാലക്കാട് ജില്ലയിലെ മംഗലം കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഭാരതപ്പുഴയില്‍ വെള്ളിയാംകല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ന് പകല്‍ സമയം മഴക്ക് കുറച്ച് ശമനമുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!