താനൂരില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം വൈപ്പിന്‍ തീരത്ത് കണ്ടെത്തി.

താനൂര്‍:  കഴിഞ ചൊവ്വാഴ്ച മത്സ്യബന്ധനത്തിനിടെ കടലില്‍ അപകടത്തില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കൊച്ചി വൈപ്പിനില്‍ കണ്ടെത്തി.
തിരൂര്‍ കൂട്ടായി യാറുക്കടവത്ത് സിദ്ധീഖിന്റെ മൃതദേഹമാണ് വൈപ്പിനിലെ കടല്‍ തീരത്ത് കണ്ടെത്തിയത്.
വലിയ വള്ളത്തില്‍ നിന്നും മീന്‍ നിറച്ച് ചെറു ഫൈബര്‍ വള്ളത്തില്‍ കരയിലേക്ക് മടങ്ങുമ്പോളാണ് തോണി മറഞ്ഞ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന ഏനീന്റെ പറമ്പില്‍ നസറു ഒരു രാത്രി മുഴുവന്‍ കടലില്‍ നീന്തനില്‍ക്കുയും കൊച്ചിയില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തുകയുമായിരുന്നു.
എന്റെ കാലുകള്‍ തളരുന്നുവെന്നും നീ നീന്തി രക്ഷപ്പെട്ടോ.. ഞാന്‍ വന്നോളാമെന്നുമാണ് സിദ്ധീഖ് അവസാനമായി പറഞ്ഞതെന്ന് നസറു പറഞ്ഞു.

Share news
error: Content is protected !!
Scroll to Top