Section

malabari-logo-mobile

കാറ്റിലും മഴയിലും തിരൂങ്ങാടിയില്‍ പരക്കെ നാശനഷ്ടം

HIGHLIGHTS : Widespread damage in Thirungadi due to wind and rain കാറ്റിലും മഴയിലും തിരൂങ്ങാടിയില്‍ പരക്കെ നാശനഷ്ടം

ഗഫൂര്‍ തിരൂരങ്ങാടി

തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 1.30 ഓടെ വീശിയടിച്ച കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം. നിരവധിയിടങ്ങളില്‍ തെങ്ങും മരങ്ങളും കടപുഴകി വീണു. മരം വീണ് പലസ്ഥലങ്ങളിലും ഇലട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. കാച്ചടി കരിമ്പില്‍ മികച്ച മെഹബൂബിന്റെ വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് കൂറ്റന്‍ മരം വീണു വീടിന്റെ മേല്‍ക്കൂര തകരുകയും സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തൊട്ടടുത്ത മതിലും പൂര്‍ണമായി തകര്‍ന്നു.

sameeksha-malabarinews

ദേശീയപാതയില്‍ കക്കാട് കൊളപ്പുറം തുടങ്ങി ഭാഗങ്ങളിലായി മൂന്നു സ്ഥലങ്ങളില്‍ മരം കടപുഴകി റോഡിലേക്ക് വീണു. തിരൂരങ്ങാടി പോലീസ് ട്രോമോകെയര്‍ പ്രവര്‍ത്തകരും, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സിവില്‍ ഡിഫന്റ് തിരൂര്‍ യൂണിറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി ഗതാഗത തടസ്സങ്ങള്‍ നീക്കി.

പല സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാല്‍ പ്രദേശത്താകെ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!