Section

malabari-logo-mobile

നിലമ്പൂര്‍ വനമേഖലയില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും : നഗരങ്ങള്‍ വെള്ളത്തിനടിയില്‍

HIGHLIGHTS : മലപ്പുറം:  കനത്തമഴ തുടരുന്ന മലപ്പുറത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും, വെള്ളപ്പൊക്കവും. രാത്രിയില്‍ നിലമ്പൂര്‍ കരുളായി മുണ്ടക്കടവ് കോളനക്ക...

മലപ്പുറം:  കനത്തമഴ തുടരുന്ന മലപ്പുറത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും, വെള്ളപ്പൊക്കവും. രാത്രിയില്‍ നിലമ്പൂര്‍ കരുളായി മുണ്ടക്കടവ് കോളനക്കടുത്ത് ശക്തമായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി.

തുടര്‍ന്ന് നിലമ്പൂര്‍, കരുളായി, ചുങ്കത്തറ, എടക്കരയടക്കമുള്ള നഗരപ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിലമ്പൂര്‍ ഊട്ടി റോഡില്‍ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്.
ചാലിയാര്‍ പഞ്ചായത്ത് ഏകദേശം ഒറ്റപ്പെട്ട നിലയിലാണ് നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ മൈലാടി, കരിമ്പുഴ, വെളിയംതോട്, ജനതപ്പടി ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

sameeksha-malabarinews

ശക്തമായ മലവെള്ളപ്പാച്ചില്‍ തുടര്‍ന്നാല്‍ ചാലിയാറിന്റെ തീരത്തുള്ള മറ്റിടങ്ങളിലും വെള്ളം കയറാനുള്ള സാധ്യതയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!