ചേലമ്പ്രയില്‍ ബ്രൗണ്‍ഷുഗറും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍

തേഞ്ഞിപ്പലം ; 600 മില്ലി ഗ്രാം ബ്രൗണ്‍ ഷുഗറും 40 നൈട്രാസെപാം ( 22.46 ഗ്രാം ) ഗുളികകളുമായി അരക്കിണര്‍ സ്വദേശി അറസ്റ്റില്‍. ചേലേമ്പ്രക്കടുത്ത ചേലൂപ്പാടം-പെരുണ്ണീരിയില്‍ ഒരു യുവാവിന് നല്‍കുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്നുകള്‍ നാട്ടുകാരുടെ സഹായത്തോടെ പരപ്പനങ്ങാടി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ഒ.വിനോദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം െേവള്ളരിക്കണ്ടി പറമ്പ് വീട്ടില്‍ അബ്ദുള്‍ സനദ് എന്ന യുവാവാണ് അറസ്റ്റിലായത്. കുറച്ച് ദിവസങ്ങളിലായി അപരിചിതനായ ഒരു യുവാവിനെ ചേലുപ്പാടം ഭാഗത്ത് സംശയാസ്പദമായി പല തവണ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകീട്ട് ഇയാള്‍ എത്തിയിട്ടുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം സ്ഥലത്തെത്തി മയക്കുമരുന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് ഇയാള്‍ മയക്കുമരുന്നു വില്‍പ്പനക്കായാണ് ഇവിടെ എത്തിയതെന്ന് എക്‌സസിനോട് സമ്മതിച്ചത്. അബ്ദുല്‍ സനദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

എക്‌സൈസ് ഇന്‍സ്‌പെകടര്‍ക്ക് പുറമേ പ്രിവന്റീവ് ഓഫീസര്‍മാരായ യൂസഫലി, ബിജു, മുരുകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജിത്ത്, പ്രദീപ് കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ, ഡ്രൈവര്‍ ഷജില്‍ എന്നിവരുമടങ്ങിയ എക്‌സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top