തേഞ്ഞിപ്പലം: ഒലിപ്രംകടവില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. എടക്കാട്ട് പ്രദീപ് കുമാറിന്റെ വീടിന് മുകളിലേക്ക് പ്ലാവും കമുങ്ങും മറിഞ്ഞ് വീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടുകാര്‍ കിടന്നുറങ്ങുന്ന സമയത്ത് രാത്രിയാണ് അപകടം സംഭവിച്ചത്. ഓട് തകര്‍ന്ന് കിടന്നുറങ്ങുകയായിരുന്ന പ്രദീപ് കുമാറിന്റെയും ഭാര്യയുടെയും മുകളില്‍ വീണെങ്കിലും പരിക്കേല്‍ക്കാതെ ഇരുവരും രക്ഷപ്പെടുകയായിരുന്നു.
ഇവരുടെ വീടിന് സമീപത്തെ സന്തേഷിന്റ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടാറ്റ ടിയാഗോ കാറിന് മുകളിലേത്ത് മരം വീണ് കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണ് വൈദ്യുതി ലൈനും തകര്‍ന്നു.
ശക്തമായി തുടരുന്ന മഴയിലും കാറ്റിലും ജില്ലയില്‍ പരക്കെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




