Section

malabari-logo-mobile

വയനാട്ടില്‍ കനത്ത മഴയും കാറ്റും; ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

HIGHLIGHTS : Heavy rain and wind in Wayanad; A student was seriously injured when a coconut tree fell on top of the bus stop

വയനാട്ടില്‍ പെയ്ത കനത്ത മഴയില്‍ ബസ്റ്റോപ്പിനു മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കല്‍പ്പറ്റ പുളിയാര്‍ മല ഐടിഐക്ക് സമീപമാണ് അപകടം. ഐടിഐ വിദ്യാര്‍ത്ഥി കാട്ടിക്കുളം സ്വദേശി നന്ദു എന്ന 19 കാരനാണ് ഗുരുതരമായി പരിക്കേറ്റത്. ബസ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്.

നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

sameeksha-malabarinews

ഇന്ന് ഉച്ചയ്ക്കുശേഷം വയനാട് കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നാശമാണ് പലയിടങ്ങളിലും ഉണ്ടായത്. വന്‍തോതില്‍ കൃഷി നശിക്കുകയും കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!