തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മെയ് 23ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ആലത്തിയൂര്‍ കെ.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തൊഴില്‍ മേള നടക്കുക.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്റെയും നോളഡ്ജ് എക്കണോമി മിഷന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെയാണ് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. ബാങ്കിങ്, ഐ ടി, എഞ്ചിനീയറിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ക്ലറിക്കല്‍, മാനേജ്മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം തൊഴിലവസരങ്ങളാണ് ഉള്ളത്.
എസ്.എസ്.എല്‍.സി മുതല്‍ വ്യത്യസ്ത അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകര്‍ക്ക് സൗജന്യമായി അപേക്ഷിക്കാനും തൊഴില്‍ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴില്‍ നേടാനുമുള്ള അവസരമാണ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നത്. മേളയില്‍ പങ്കെടുക്കുന്നതിന് 18 വയസ്സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് (മെയ് 21) കൂടി ഗൂഗിള്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://forms.gle/p5YTXDfPaTMiSokL9
അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ അഞ്ച് കോപ്പികളും ആധാര്‍ കാര്‍ഡും സഹിതം ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് എത്തണം. വിവരങ്ങള്‍ക്ക് 9048324640 എന്ന നമ്പറില്‍ ബന്ധപ്പെടാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




