Section

malabari-logo-mobile

പരപ്പനങ്ങാടി സ്പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്ററിലും മോഡല്‍ ലാബ് സ്‌കൂളിലും വിവിധ തസ്തികകളില്‍ നിയമനം

HIGHLIGHTS : Recruitment for various posts in Parappanangady Special Teachers Training Center and Model Lab School

2023-24 അധ്യയന വര്‍ഷത്തില്‍ പരപ്പനങ്ങാടി സ്പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്ററിലും മോഡല്‍ ലാബ് സ്‌കൂളിലും വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. പരപ്പനങ്ങാടി സ്പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്ററില്‍ കോര്‍ഡിനേറ്റര്‍, ഫാക്കല്‍റ്റി ഇന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍, ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ കം ഡി.ടി.പി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, ലൈബ്രേറിയന്‍, വാച്ച്മാന്‍ കം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.

സാമൂഹിക ശാസ്ത്രം, മാനവിക ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദം, സ്പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡ്, ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ആര്‍.സി.ഐ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രതിമാസം 44020 രൂപ ഓണറേറിയം ലഭിക്കും.

sameeksha-malabarinews

ഫാക്കല്‍റ്റി ഇന്‍ സ്പെഷ്യല്‍ എജ്യുക്കേഷനില്‍ രണ്ടും ഫാക്കല്‍റ്റി ഇന്‍ സൈക്കോളജിയില്‍ ഒരു ഒഴിവുമാണുള്ളത്. ആര്‍.സി.ഐ നിഷ്‌കര്‍ഷിക്കുന്ന നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 36000 രൂപ ഓണറേറിയം ലഭിക്കും.

ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പ്ലസ്ടുവും ഡി.ടി.പിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 21175 രൂപ ഓണറേറിയം ലഭിക്കും.

ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.

ലൈബ്രേറിയന്‍ തസ്തികയിലേക്ക് പ്ലസ് ടു, ലൈബ്രറി സയന്‍സില്‍ ഡിഗ്രിയോ ഡിപ്ലോമയോ ആണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 14768 രൂപ ഓണറേറിയം ലഭിക്കും.

വാച്ച്മാന്‍ കം സ്വീപ്പര്‍ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.

പരപ്പനങ്ങാടി ലാബ് സ്‌കൂളില്‍ അസിസ്റ്റന്റ് ടീച്ചര്‍, ആയ, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അസിസ്റ്റന്റ് ടീച്ചര്‍ തസ്തികയില്‍ രണ്ട് ഒഴിവാണുള്ളത്. ഡിഗ്രി, ബി.എഡ്, ഡി.എഡ് (സ്പെഷ്യല്‍ എജ്യുക്കേഷന്‍ എം.ആര്‍) എന്നിവയാണ് യോഗ്യത. പ്രതിമാസം 28100 രൂപ ഓണറേറിയം ലഭിക്കും. ഓഫീസ് അറ്റന്‍ഡന്റ്, ആയ എന്നീ തസ്തികകളിലേക്ക് ഒരു ഒഴിവാണുള്ളത്. എട്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 18390 രൂപ ഓണറേറിയം ലഭിക്കും.

അപേക്ഷകള്‍ മെയ് 25ന് വൈകീട്ട് മൂന്നിന് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് സമര്‍പ്പിക്കണം. മെയ് 29ന് രാവിലെ പത്ത് മണി മുതല്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് അഭിമുഖം നടത്തും. വിശദ വിവരങ്ങള്‍ക്ക് ddemlpm.blogspot.com സന്ദര്‍ശിക്കാം. ഫോണ്‍: 0483 2734888.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!