അതിഥി അധ്യാപക നിയമനം

ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് മലയാളം, സംസ്‌കൃതം, ഗണിതശാസ്ത്രം, സോഷ്യല്‍ സയന്‍സ്, ഫൌണ്ടേഷന്‍ ഇന്‍ എജുക്കേഷന്‍, എജുക്കേഷണല്‍ ടെക്‌നോളജി എന്നീ വിഭാഗങ്ങളില്‍ ഓരോ അതിഥി അധ്യാപകരെ നിയമിക്കുന്നു. മെയ് 26ന് രാവിലെ 10:30 ന് ഗണിതശാസ്ത്രം, 12.30 ന് സോഷ്യല്‍ സയന്‍സ്, ഉച്ചക്ക് 2:30 ന് ഫൌണ്ടേഷന്‍ ഇന്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളിലേക്കും മെയ് 27 രാവിലെ 10.30 ന് മലയാളം,12.30 ന് സംസ്‌കൃതം, ഉച്ചക്ക് 2.30 ന് എഡ്യുക്കേഷണല്‍ ടെക്‌നോളി എന്നീ വിഷയങ്ങളിലേക്കും ഇന്റര്‍വ്യൂ നടത്തുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ പിജി, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത പി.എച്ച്.ഡി, എം.ഫില്‍ അഭികാമ്യം. യോഗ്യരായവര്‍ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാവേണ്ടതാണ്. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2722792

 

അതിഥി അധ്യാപക നിയമനം

കാസര്‍ഗോഡ് എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം മെയ് 29 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0467-2241345,9847434858

Share news
error: Content is protected !!
Scroll to Top