ഭാവിയില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും, വികസന കാര്യങ്ങളില്‍ പങ്കാളികളാവാനും വിദ്യാര്‍ത്ഥികള്‍ക്കാണ് സാധിക്കുക; മന്ത്രി കെ എന്‍ ബാലഗോപാല്‍

തേഞ്ഞിപ്പലം: ഭാവിയില്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും, വികസന കാര്യങ്ങളില്‍ പങ്കാളികളാവാനും വിദ്യാര്‍ത്ഥികള്‍ക്കാണ് സാധിക്കുകയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന റിസര്‍ച്ച് ഫെസ്റ്റിവലില്‍ നോളജ് എക്കണോമി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ടെക്‌നോളജി നമ്മള്‍ കരുതുന്നതിലും അപ്പുറത്തേക്ക് വികസിക്കും. 30 വര്‍ഷം മുമ്പ് മള്‍ട്ടിമീഡിയ ഒരു സ്വപ്നം മാത്രമായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ആര്‍ ആന്‍ഡ് ഡി ബജറ്റ് കൊണ്ടുവന്നത് കേരളമാണ്. 500 കോടിയോളം ഇതിനായി മാറ്റിവെച്ചു. ഗവേഷണങ്ങള്‍ക്ക് സംസ്ഥാനം വലിയ വിഹിതം മാറ്റിവെക്കുന്നുണ്ട്. അത് വോട്ടാക്കി മാറ്റാനല്ല മറിച്ച് ഭാവിക്കുവേണ്ടിയാണ്.

നോളജ് എക്കോണമി മിഷന്‍ കേരളത്തെ ടെക്‌നോളജി മേഖലയില്‍ മികച്ച നിലവാരത്തിലേക്ക് എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലും ട്രാന്‍സലേഷന്‍ റിസര്‍ച്ച് ലാബുകള്‍ സ്ഥാപിക്കും. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി കേരളത്തിലേക്ക് വരുന്നതോടെ ക്യാമ്പസ് സംസ്‌കാരം മാറുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top