Section

malabari-logo-mobile

ഓറഞ്ച്‌ കഴിച്ചാല്‍ സൗന്ദര്യവും ചെറുപ്പവും നിലനിര്‍ത്താം

HIGHLIGHTS : സൗന്ദര്യ സംരക്ഷണത്തില്‍ ഓറഞ്ചിനുള്ള സ്ഥാനം വലുതാണ്‌. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആരോഗ്യ സംരക്ഷണത്തിനെന്നപോലെ സൗന്ദര്യ സംരക്ഷണത്തിനും വ...

woman_with_orangesസൗന്ദര്യ സംരക്ഷണത്തില്‍ ഓറഞ്ചിനുള്ള സ്ഥാനം വലുതാണ്‌. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആരോഗ്യ സംരക്ഷണത്തിനെന്നപോലെ സൗന്ദര്യ സംരക്ഷണത്തിനും വളരെ പ്രധാനപ്പെട്ടതാണ്‌. ചെറുപ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മം മൃദുവാക്കുന്നതിനും തിളക്കമുണ്ടാക്കാനും ഓറഞ്ച്‌ സഹായിക്കുന്നു.

ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള സിട്രിക്‌ ആസിഡ്‌ പഴയ ചര്‍മ്മ കോശങ്ങള്‍ നശിപ്പിച്ച്‌ പുതിയവ നിര്‍മ്മിക്കുന്നതിന്‌ സഹായിക്കുന്നു. ഇത്‌ ചര്‍മ്മത്തിന്റെ പ്രായമാകല്‍ തടയുകയും ചെയ്യുന്നു. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള സ്‌ട്രിക്‌ ആസിഡും വിറ്റാമിന്‍ സിയും അള്‍ട്രാവയലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

sameeksha-malabarinews

ശരീരത്തിലെ കറുത്ത കുത്തുകളും കലകളും മായിക്കാനും നിറം വര്‍ധിക്കാനും സഹായിക്കുന്നു. ശരീരത്തിനാവശ്യമായ വൈറ്റ്‌ ബ്ലഡ്‌ സെല്ലുകള്‍ ഉത്‌പാദിപ്പികുന്നതിന്‌ വിറ്റാമിന്‍ സി ശരീരത്തെ സഹായിക്കുന്നുണ്ട്‌. ഇതുവഴി ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലടങ്ങിയിട്ടുള്ള കാത്സ്യം പല്ലുകളുടെ ആരോഗ്യത്തിനും വളരെ ഗുണകരമാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!