ഹിന്ദു മഹിളാ ഐക്യവേദി മലപ്പുറം ജില്ലാ പ്രസിഡന്റും മകളും വാഹനാപകടത്തില്‍ മരിച്ചു

Untitled-1 copyമഞ്ചേരി: ക്രിസ്‌തുമസ്‌ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ ഹിന്ദു മഹിളാ ഐക്യവേദി മലപ്പുറം ജില്ലാ പ്രസിഡന്റും മകളും മരിച്ചു. ഇരുമ്പുഴി വേട്ടഞ്ചേരി ദിലീപിന്റെ ഭാര്യ സ്‌മിത(40) അക്ഷയ്‌ ദത്ത (15) എന്നിവരാണ്‌ മരിച്ചത്‌. മഞ്ചേരി നറുകരയില്‍ വെച്ചാണ്‌ അപകടം ഉണ്ടായത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ സ്വകാര്യബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുമ്പോള്‍ വഴിയില്‍ വെച്ചാണ്‌ സ്‌മിത മരിച്ചത്‌. എന്നാല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ എത്തിയശേഷമാണ്‌ അക്ഷയ്‌ മരിക്കുന്നത്‌.

ഇന്ന്‌ രാവിലെ എട്ട്‌ മണിക്ക്‌ ഷൊര്‍ണ്ണൂര്‍ ശാന്തിതീരം ശ്‌മശാനത്തിലായിരുന്നു സംസ്‌ക്കാരം. ഭര്‍ത്താവ്‌ ദിലീപ്‌ ഓട്ടോറിക്ഷ ഡ്രൈവറാണ്‌ മരിച്ച അക്ഷയ്‌ ദത്ത മലപ്പുറം സെന്റ്‌ ജമാസ്‌ ഗേള്‍സ്‌ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയായിരുന്നു. അമന്‍ കൃഷ്‌ണ സഹോദരനാണ്‌.

ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍, സംഘടനാ സെക്രട്ടറി സി.ബാബു, ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ കെ.ദാമോധരന്‍, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ കോട്ടയം, സെക്രട്ടറി സൗദാമിനി മലപ്പുറം, ട്രഷറര്‍ അമ്പിളി പത്തനംതിട്ട, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ്‌ ടി.വി.രാമന്‍, ജനറല്‍ സെക്രട്ടറി വി.എസ്‌.പ്രസാദ്‌, സെക്രട്ടറി സി.ഭാസ്‌ക്കരന്‍, തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.

Share news
error: Content is protected !!
Scroll to Top