ചുംബനചികത്സയും സന്യാസി പിടിയില്‍

kiss treatmentഹൈദരാബാദ്‌ :ചുംബനം അരുതാത്തതും പാപവുമാണെന്ന്‌ മതസംഘടനകളും സദാചാരവാദികളും ഉറപ്പിച്ചു പറയുമ്പോള്‍ ചുംബിച്ച്‌ അസുഖമാറ്റാമെന്ന വാദവുമായി രംഗത്തെത്തിയ സന്യാസി പോലീസ്‌ പിടിയില്‍
കിസ്സിങ്‌ ബാബ എന്നറിയപ്പെടുന്ന ഇയാള്‍ രണ്ടു മാസത്തോളമായി ഈ ചികിത്സ തുടങ്ങിയിട്ട്‌. ചുംബന ചികത്സയുടെ ഖ്യാതി നാടെങ്ങും പരന്നതോടെ പോലീസ്‌ സംഭവത്തിലിടപെടുകയും സന്യാസിയെ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു.

കഡപ്പ അയ്യപ്പസാമി ക്ഷേത്രത്തിനടുത്തുള്ള ഒരു മുറിയിലാണ്‌ സ്വാമിയുടെ ചികിത്സ ആണും പെണ്ണുമായി നിരവധി ഭക്തരോഗികള്‍ ചുംബനം ഏറ്റുവാങ്ങാന്‍ എത്തിയതോടെയാണ്‌ പോലീസ്‌ രഹസ്യമായി സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തിതുടങ്ങിയിത്‌.

കിസ്സിങ്ങ്‌ ബാബക്കൊപ്പമുണ്ടായിരുന്ന ശിഷ്യനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കിസ്സിങ്ങ്‌ ബാബക്ക്‌ മാനസികരോഗമുള്ളതായി സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. കോടിതി ഇരുവരെയും 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top