കോഴിച്ചെനയില്‍ ദേശിയപാതയില്‍ ബസ്സിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു

kottakkal accidentകോട്ടക്കല്‍ :കോഴിച്ചെനയില്‍ ബസ്സിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു. കോഴിച്ചന മഞ്ഞിലാസ്‌ പടിയില്‍ പുതേയടത്ത്‌ അബ്ദുല്‍ അസീസ്‌ (40)ആണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ചുമണിക്കാണ്‌ സംഭവം നടന്നത്‌. രാവിലെ പള്ളിയില്‍ പോകാന്‍ റോഡരുകില്‍ നില്‍ക്കുമ്പോഴാണ്‌ അപകടമുണ്ടായത്‌.

തിരുവനന്തപുരത്ത്‌ നിന്ന്‌ കോഴിക്കോട്ടെക്ക്‌ പോകുകയായിരുന്ന വോള്‍വോ ബസ്‌ റോഡരുകിലേക്ക്‌ ഇറങ്ങി അസീസിനെ ഇടിച്ചു തെറുപ്പിക്കുയായിരുന്നു.അപകടത്തില്‍ തലക്ക്‌ പരിക്കേറ്റ അസീസിനെ പുലര്‍ച്ചയായതിനാല്‍ വാഹനം കിട്ടാഞ്ഞതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിക്കാനും വൈകി .
പിന്നീട്‌ പള്ളിയില്‍ നിന്നെത്തിയ നാട്ടുകാര്‍ അസീസിനെ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു
ഭാര്യ സുലൈഖ
മക്കള്‍ ഹബീബ സഹീദ്‌ സുഹൈല

Share news
error: Content is protected !!
Scroll to Top