താനൂര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക്‌ സിപിഐഎം മാര്‍ച്ച്‌

cpimതാനൂര്‍: ആരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐഎം താനൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യ കേന്ദ്രത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

തീരമേഖലയായ ഉണ്യാല്‍ മുതല്‍ ഒട്ടുംപുറം വരെയുള്ള ആയിരക്കണക്കിന്‌ മത്സ്യതൊഴിലാളികള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കണമെന്നും പഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തിരമായി ഇടപെട്ട്‌ ആരോഗ്യകേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും സമരം ഉദ്‌ഘാടനം ചെയ്‌ത്‌ സിപിഐഎം ഏരിയാ സെക്രട്ടറി ഇ. ജയന്‍ പറഞ്ഞു. പ.ടി യൂസഫ്‌ അധ്യക്ഷനായിരുന്നു.

വാഴക്കാതെരുവില്‍ നിന്നും പ്രകടനമായെത്തിയ സമരക്കാരെ ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ പോലീസ്‌ തടഞ്ഞു. എം അനില്‍ കുമാര്‍, പി ശങ്കരന്‍, രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top