Section

malabari-logo-mobile

ഹെൽത്തി കിഡ്സ് ‘ പദ്ധതിക്ക് താനൂരിൽ തുടക്കമായി 

HIGHLIGHTS : Healthy Kids' project started in Tanur

താനൂർ: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷ പരിപാടിയായ ഹെൽത്തി കിഡ്സ്ന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ താനൂരിൽ നിർവഹിച്ചു. താനൂർ ജി എൽ പി സ്കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിനു മുൻഗണന നൽകുന്ന ആരോഗ്യ വിദ്യാഭ്യാസമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. പൂർണ്ണ കായിക ക്ഷമതയുള്ള തലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കൂട്ടിചേർത്തു.

sameeksha-malabarinews

പ്രധാനാധ്യാപിക എ റസിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു.

സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. കെ അജയകുമാർ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!