പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍

കോട്ടയം:പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയെ രക്തംവാര്‍ന്ന് കിടക്കുന്ന നിലയില്‍ മക്കളാണ് ആദ്യം കണ്ടത്. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് സംഭവം.

ഭര്‍ത്താവുമായി അകന്ന് യുവതിയുടെ വീട്ടില്‍ കഴിയുകയായിരുന്നു യുവതി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതെസമയം യുവതിയുടെ ഭര്‍ത്താവാണ് അക്രമം നടത്തിയെന്ന് പിതാവ് പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാല്‍ പങ്കാളി കൈമാറ്റ കേസുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും അന്ന് പുറത്തുവന്നത്. ഇതെതുടര്‍ന്ന് യുവതി ഭര്‍ത്താവുമായി അകന്ന് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top