Section

malabari-logo-mobile

വിഎസ്എസ് സി ടെക്‌നീഷന്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി, ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍

HIGHLIGHTS : Haryana natives arrested for high-tech plagiarism in VSSC technician exam

തിരുവനന്തപുരം : വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ (vssc )ടെക്‌നീഷന്‍ – B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയില്‍ ഹൈടെക് കോപ്പിയടി. ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവര്‍ പിടിയിലായി. മൊബൈല്‍ ഫോണില്‍ ചോദ്യപ്പേപ്പര്‍ അയച്ച് നല്‍കിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ബ്ലൂട്ടൂത്ത് വഴി കോപ്പിയടിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ അരയിലെ ബെല്‍റ്റില്‍ കെട്ടിവെച്ച നിലയിലായിരുന്നു. ചെവിയില്‍ അകത്തേക്ക് കയറ്റിവെക്കാവുന്ന രീതിയിലുള്ളതായിരുന്നു ബ്ലൂട്ടൂത്ത്. ഹരിയാനയില്‍ നിന്നെത്തുന്നവര്‍ കോപ്പിയടിക്കാന്‍ സാഹചര്യമൊരുക്കിയതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയില്‍ നിന്നും ഇന്ന് രാവിലെ ഒരു അജ്ഞാത ഫോണ്‍ സന്ദേശം എത്തി. വിഎസ്എസ്സിയുടെ ടെക്‌നീക്ഷന്‍ – B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയില്‍ ഹരിയാന സ്വദേശികള്‍ കോപ്പിയടിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു സന്ദേശം. പൊലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിച്ചു. ഉച്ചയോടെ കോട്ടണ്‍ ഹില്‍, സെന്റ് മേരീസ് എന്നീ പരീക്ഷ സെന്ററുകളില്‍ നിന്നും തിരിച്ച് പൊലീസിന് വിളിയെത്തി. രണ്ട് പേര്‍ ഹൈടെക് രീതിയില്‍ കോപ്പിയടിച്ചുവെന്നായിരുന്നു ഫോണ്‍ കോള്‍. മെഡിക്കല്‍ കോളേജ്, മ്യൂസിയം സ്റ്റേഷനുകളില്‍ നിന്നും പൊലീസ് എത്തി ഹരിയാന സ്വദേശികളായ സുമിത് കുമാര്‍ സുനില്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

sameeksha-malabarinews

പ്രതികള്‍ പരീക്ഷാ ഹാളിലേക്ക് പോകും മുന്‍പ് വയറ്റില്‍ ഒരു ബെല്‍റ്റ് കെട്ടി അതില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ചു വച്ചു. ഈ മൊബൈലിന്റെ ക്യാമറ ഭാഗം ഷര്‍ട്ടിന്റെ ബട്ടണ്‍ ഹോളിനോട് ചേര്‍ത്ത് ഒട്ടിച്ച് വച്ചു. ക്യാമറ ഓണ്‍ ചെയ്ത് പരീക്ഷാ ഹാളില്‍ കയറി. ഷര്‍ട്ടില്‍ ക്യാമറ ഘടിപ്പിച്ച ഭാഗത്തേക്ക് ചോദ്യ പേപ്പര്‍ നിവര്‍ത്തി പിടിച്ച് ടീം വ്യൂവര്‍ വഴി ഈ ചോദ്യപ്പേപ്പറിന്റെ ദൃശ്യം അജ്ഞാത കേന്ദ്രത്തിലിരിക്കുന്ന കൂട്ടാളിക്ക് കാണിച്ച് കൊടുത്തു. ചെവിക്കകത്ത് വെച്ച കുഞ്ഞന്‍ ബ്ലൂട്ടൂത്ത് ഇയര്‍ഫോണ്‍ വഴി അയാള്‍ പറഞ്ഞ് കൊടുക്കുന്ന ഉത്തരങ്ങള്‍ മുഖത്ത് ഭാവ വത്യാസമില്ലാതെ പ്രതികള്‍ പേപ്പറില്‍ പകര്‍ത്തി. അങ്ങനെ 80 മാര്‍ക് ചോദ്യത്തിന് 70 ലധികം മാര്‍ക്കിന്റെ ശരിയുത്തരം സുനില്‍ എഴുതിയിട്ടുണ്ട്. ഐപിസി 420, 406 എന്നീ വകുപ്പുകള്‍ പ്രകാരം വഞ്ചനയ്ക്കും ക്രിമിനല്‍ വിശ്വാസ ലംഘനത്തിനുമാണ് പൊലീസ് കേസെടുത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!