കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്.
ഞണ്ട് പിടിക്കുന്നതിനുവേണ്ടിയാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കടലില്‍ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തില്‍പ്പെട്ടത്.
മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



