Section

malabari-logo-mobile

താനൂര്‍ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി; മേലുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ച എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം

HIGHLIGHTS : Tanur custodial death: Human Rights Commission seeks report; Departmental inquiry against SI who leveled allegations against superior officers

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജു നാഥ് പറഞ്ഞു.
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിച്ച് താനൂര്‍ എസ് ഐ കൃഷ്ണലാലിനെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചു.

മാധ്യമങ്ങള്‍ക്ക് തെറ്റായ അഭിമുഖം നല്‍കിയത് പോലീസിന് അഭിമാനക്ഷതമുണ്ടാക്കി, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍
ഉന്നയിച്ചു എന്നിവയാണ് നടപടിയെടുക്കുന്നതിന് കാരണങ്ങളായി പറയുന്നത്. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന പൊലീസ് ആക്ടിലെ വ്യവസ്ഥ ലംഘിച്ചതുള്‍പ്പെടെ കൃഷ്ണലാലിന്റെ ഭാഗത്തുനിന്ന് ഗുരുതര അച്ചടക്കലംഘനങ്ങളുണ്ടായതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ഉത്തരവില്‍ പറയുന്നു.

sameeksha-malabarinews

തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. 15 ദിവസത്തിനുള്ളില്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൃഷ്ണലാല്‍ നിലവില്‍ സസ്‌പെന്ഷനിലാണ് .സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണലാല്‍ ഉള്‍പ്പെടെ 8 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജി അജിതാ ബീഗമാണ് നടപടിയെടുത്തത്. കേരള പോലീസ് ആക്ഷന്‍ സെക്ഷന്‍ 31 ലംഘിച്ചുവെന്നും ഉത്തരവില്‍ പറയുന്നു. തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് എ സി പിയായിരിക്കും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!