HIGHLIGHTS : PN Gopikrishnan officiated at the 3rd Navjeevan Yuvakavita Award presentation.
പരപ്പനങ്ങാടിയിലെ നവജീവൻ വായനശാല ഏർപ്പെടുത്തിയ 3-ാമത് നവജീവൻ യുവകവിത അവാർഡ് പെരിന്തൽമണ്ണ ഏലംകുളം സ്വദേശി ആദിത്ത് കൃഷ്ണ ചെമ്പത്തിന് കവിയും സാംസ്ക്കാരിക പ്രഭാഷകനുമായ പി.എൻ ഗോപീകൃഷ്ണൻ സമർപ്പിച്ചു.
വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സ്മിത സദാനന്ദൻ സ്വാഗതം പറഞ്ഞു.വിനോദ് കുമാർ തള്ളശ്ശേരി മത്സര കവിതകളെക്കുറിച്ച് സംസാരിച്ചു.കവി സമ്മേളനത്തിൽ ശ്രീജിത്ത് അരിയല്ലൂർ, റജീന പുറക്കാട്ട്, പ്രഭീഷ് അരിയല്ലൂർ എന്നിവർ കവിതകളവതരിപ്പിച്ചു.
മനീഷ്.കെ.പി.നന്ദി പറഞ്ഞു.

