കാണാതായയാളുടെ മൃതദേഹം കടലുണ്ടി പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവം; ദുരൂഹതയുള്ളതായി ബന്ധുക്കള്‍

തിരൂരങ്ങാടി: കാണാതായയാളുടെ മൃതദേഹം കടലുണ്ടി പുഴയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍. വൈലത്തൂര്‍ നഴ്‌സറി പടി സ്വദേശി അരീക്കല്‍ ചോല മുഹമ്മദിന്റെ മകന്‍ കൈനാലി(56) യുടെ മൃതദേഹമാണ് മമ്പുറം പുഴയില്‍ നിന്ന് ലഭിച്ചത്.

ശനിയാഴ്ച വൈകുന്നേരം 4. 30നാണ് കാണാതായത് ബന്ധുവീട്ടില്‍ പോയ ശേഷം അവിടെ നിന്നു പോയതായിരുന്നു. എടരിക്കോട് നിന്നും ചെമ്മാട് ഭാഗത്തേക്കുള്ള ബസ്സില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കല്പകഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കടലുണ്ടി പുഴയില്‍ മമ്പുറം മൂഴിക്കല്‍ ഭാഗത്ത് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം കൈനാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു.

എന്നാല്‍ മൃതദേഹത്തിന്റെ മുഖത്ത് കണ്ട പരിക്കുകളും ധരിച്ചിരുന്ന ടീഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ദേഹത്ത് ഇല്ലാതിരുന്നതും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അല്‍ ഐനില്‍ കച്ചവടക്കാരനായ ഇദ്ദേഹം ഈ മാസം 28ന് തിരിച്ചുപോകാന്‍ ടിക്കറ്റ് എടുത്തതാണ്. സാമ്പത്തിക പ്രയാസമോ വീട്ടില്‍ മറ്റു പ്രശ്‌നങ്ങളോ ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യ: ആയിഷാബി. മക്കള്‍: മുഹമ്മദ് സാക്കിര്‍ (അല്‍ ഐന്‍), ജാഫര്‍ സാദിഖ്, മുഹമ്മദ് സിനാന്‍, ഫാത്തിമ ജാസ്മിന്‍. മരുമകന്‍: റിയാസ് തെന്നല .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top