Section

malabari-logo-mobile

വയനാട് ബാവലിയില്‍ നിന്ന് അരക്കിലോ മെത്താഫിറ്റമിന്‍ മയക്കുമരുന്ന് പിടികൂടി

HIGHLIGHTS : 1/2 kg of methamphetamine was seized from Wayanad Bavali

വയനാട്: കേരള കര്‍ണ്ണാടക അതിര്‍ത്തിയായ വയനാട് ബാവലിയില്‍
അരക്കിലോയോളം മെത്താഫിറ്റമിന്‍ മയക്കുമരുന്ന് പിടികൂടി. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധയിലാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ യ്ക്ക് സമാനമായ അരക്കിലോയോളം വരുന്ന മെത്താംഫിറ്റമിന പിടികൂടിയത്.

ഗ്രാമിന് 3000 രൂപ മുതല്‍ 4000 രൂപ വരെ വിലമതിക്കുന്ന മയക്കുമരുന്നാണിതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി സ്വദേശികളായ സഞ്ചു മുഹമ്മദ് അലി, റിനാസ് നാസര്‍ സജീബ് എന്നിവരെ അറസ്റ്റ് ചെയ്തു

sameeksha-malabarinews

ബാവലി ചെക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജി, മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്‍ , പ്രിവന്റീവ് ഓഫീസര്‍ കെ.പി ലത്തീഫ് , എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. മെത്താഫിറ്റമൈന്‍ എം ഡി എം എ ഗണത്തില്‍പ്പെട്ട സിന്തറ്റിക് മയക്കുമരുന്നാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!