Section

malabari-logo-mobile

ലോറികളുടെ മരണപ്പാച്ചിലിന് വിലങ്ങുമായി മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : Department of Motor Vehicles bans death lorries

പരപ്പനങ്ങാടി: നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഭീമന്‍ ലോറികളുടെ മരണപ്പാച്ചിലിന് വിലങ്ങുമായി അധികൃതര്‍. കക്കാട് പരപ്പനങ്ങാടി റോഡില്‍ അമിതഭാരവുമായി പരപ്പനങ്ങാടിയിലേക്ക് ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി കല്ലുകളെത്തിക്കുന്ന ടോറസ് ലോറികളടക്കമുള്ള ടിപ്പറുകളുടെ അനിയന്ത്രിത പാച്ചിലിനാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടപടിയുമായി രംഗത്തെത്തിയത്. നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിയും താക്കീതും ബോധവല്‍ക്കരണവുമൊക്കെയായി അധികൃതര്‍ റോഡിലിറങ്ങുകയായിരുന്നു.

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ മാരായ ഡാനിയല്‍ ബേബി, സജി തോമസ്, എ എം വി ഐ സുനില്‍ രാജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ചെമ്മാട് തിരൂരങ്ങാടി കൊളപ്പുറം കക്കാട് കോട്ടക്കല്‍ മലപ്പുറം കൊണ്ടോട്ടി തിരൂര്‍ എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. 63 കേസുകളിലായി 68500 രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

സ്‌കൂള്‍, ഓഫീസ് തിരക്കേറിയ രാവിലെകളിലും വൈകുന്നേരങ്ങളിലും ടിപ്പര്‍ ലോറികള്‍ നിരത്തിലിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!