Section

malabari-logo-mobile

ഹജ്ജ് 2023 അപേക്ഷ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി

HIGHLIGHTS : Hajj 2023 Application: State Hajj Committee has not received notification from Central Hajj Committee

ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. നോട്ടിഫിക്കേഷന്‍ വരുന്ന മുറക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങും. 2023 ജനുവരി ഒന്നു മുതല്‍ ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ പത്ര പ്രസ്താവനയെത്തുടര്‍ന്ന് ധാരാളം പേര്‍ നേരിലും അല്ലാതെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്ന് ഹജ്ജ് പോളിസിയുടെ കരടു രേഖ മാത്രമാണ് ഇപ്പോള്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. ഇത് കേന്ദ്ര ന്യൂനപക്ഷ മന്ത്രായലം അംഗീകരിച്ച ശേഷം, ഹജ്ജ് അപേക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നോട്ടിഫിക്കേഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ലഭിക്കുന്ന മുറക്ക് മാത്രമെ ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുകയുള്ളൂ. അപേക്ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫീസ് മുഖേനയും ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനര്‍മാര്‍ മുഖേനയും ലഭ്യമാക്കും.

sameeksha-malabarinews

ഹജ്ജ് അപേക്ഷകര്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കേണ്ടതാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!