വേങ്ങര അനധികൃത ക്വാറിയില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു

വേങ്ങര: ഊരകം പുളാപ്പീസ് ആലക്കാട് മലയിലെ ക്വാറിയില്‍ പൊലിസ് പരിശോധന. മൂന്ന് എസ്‌കവേറ്ററും രണ്ട് കംബ്രസറും സ്‌ഫോടക വസ്തുക്കളും പിടികൂടി. വേങ്ങര, പൊലീസ് എസ്എച്ച്ഒ എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

സംഭവസ്ഥലത്ത് അനധികൃതമായി സൂക്ഷിച്ച 159 ലാറ്റിന്‍ സ്റ്റിക്കുകളും 30 ഓര്‍ഡിനറി ഡിറ്റണേറ്ററും 25 ലോക്ക് ട്യൂബും 13 മീറ്റര്‍ സേഫ്റ്റി ഫ്യൂസും പൊലീസ് പി ടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പുലാക്കല്‍ കുഞ്ഞിതു (64), ഒഡിഷ സ്വദേശി വിശ്വം ഭര്‍ ജഗത് (26), ജാര്‍ഘണ്ഡ് സ്വദേശി പങ്കജ് കുമാര്‍ ദാസ് (21), കര്‍ണാടക സ്വദേശി ഇറേഷ് ബി രാനൂര്‍ (30) എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു.

എസ്‌ഐ രാധാകൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ രാജേഷ്, സജീവ്, സിപി മാരായ അനീഷ്, സിറാജ്, കുടനോട്ട് ഫാസില്‍, സാഹിര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top