Section

malabari-logo-mobile

വിദേശ തൊഴിലാളികളില്ലാതെ മുന്നോട്ട് പോകാനാകില്ല;കുവൈത്ത് പ്ലാനിങ് ബോര്‍ഡ്

HIGHLIGHTS : കുവൈത്ത്: രാജ്യത്ത് വിദേശ തൊഴിലാളികളില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമല്ലെന്ന് പ്ലാനിങ് ബോര്‍ഡ് ഉന്നത സമിതി ജനറല്‍ സെക്രട്ടറ...

കുവൈത്ത്: രാജ്യത്ത് വിദേശ തൊഴിലാളികളില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമല്ലെന്ന് പ്ലാനിങ് ബോര്‍ഡ് ഉന്നത സമിതി ജനറല്‍ സെക്രട്ടറി ഡോ. ഖാലിദ് മഹിദി. വിദേശിയരായ തൊഴിലാളികളുടെ എണ്ണം അധികൃതര്‍ കുറയ്ക്കുന്ന നടപടികള്‍ ആരംഭിച്ചുവരെവയൊണ് ഈ വെളിപ്പെടുത്തല്‍. ഇവിടെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും ഭാവിയില്‍ നടക്കേണ്ടതുമായ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏകദേശം 1,40,000 തൊഴിലാളികളെ ഉടന്‍ തന്നെ ആവശ്യമായി വരുമെന്നും അദഹം വ്യക്തമാക്കി.

ഒരു പ്രാദേശിക പത്രത്തോട് സംസാരിക്കവെയാണ് ഡോ.ഖാലിദ് മഹ്ദി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നൈപുണ്യമില്ലാത്ത വിദേശികളെ കൊണ്ട് വിപണിക്ക് പ്രത്യേകിച്ച് ഗുണമില്ലെന്ന കാര്യം അംഗീകരിക്കപ്പെട്ടതാണ്. വിപണിക്ക് ഭാരമായ അത്തരം തൊഴിലാളികളെ കുറച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ ശക്തമായി നടപ്പാക്കും. അതോടൊപ്പം വന്‍കിട, ചെറുകിട വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെങ്കില്‍ തദ്ദേശീയ തൊഴില്‍ശക്തികൊണ്ടാവില്ല.

sameeksha-malabarinews

സാങ്കേതിക കഴിവുകളും ആവശ്യമായ തൊഴില്‍ നൈപുണ്യവും സ്വായത്തമാക്കിയ വിദേശ തൊഴിലാളികളെ പുതുതായി ഇനിയും ആശ്രയിക്കേണ്ടതുണ്ടെന്നും അദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!