Section

malabari-logo-mobile

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് മാത്രമായി ഹെല്‍ത്ത് സെന്റര്‍ എന്ന നിര്‍ദേശവുമായി എം.പിമാര്‍

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് മാത്രമായി ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിര്‍ദേശം അംഗീകരിച്ചാല്‍ രാജ്യ...

മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് മാത്രമായി ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിര്‍ദേശം അംഗീകരിച്ചാല്‍ രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്റിലെ സര്‍വ്വീസ് കമ്മിറ്റി അടുത്തിടെ അംഗീകരിച്ച നിര്‍ദേശത്തില്‍ അഞ്ച് എംപിമാര്‍ ഒപ്പുവെച്ചു

ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും. എന്നാല്‍ സാമ്പത്തിക കാരണങ്ങളാല്‍ ആരോഗ്യ മന്ത്രാലയം ഈ നിര്‍ദേശം തള്ളി. എല്ലാ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അവരുടെ താമസസ്ഥത്തിനടുത്ത് തന്നെ ആരോഗ്യ സേവനങ്ങള്‍ നല്‍കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ബഹ്‌റൈന്‍ ഫ്രീ ലേബര്‍ യൂണിയന്‍സ് ഫെഡറേഷന്‍ ഈ നിര്‍ദേശത്തെ പിന്തുണച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!