Section

malabari-logo-mobile

ജി.എസ്.ടി : 5 കോടിക്കു മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഇ – ഇന്‍വോയ്സിങ്

HIGHLIGHTS : GST: E-invoicing from 1st August for those with turnover above 5 crores

അഞ്ച് കോടി രൂപയ്ക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു – ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ – ഇന്‍വോയ്സിങ് നിര്‍ബന്ധമാക്കി. 2017-2018 സാമ്പത്തിക വര്‍ഷം മുതല്‍, മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും വര്‍ഷത്തില്‍, അതായത് 2022-23 വരെ , 5 കോടിയോ അതിലധികമോ വാര്‍ഷിക വിറ്റ് വരവുള്ള വ്യാപാരികള്‍ 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ – ഇന്‍വോയ്സ് തയാറാക്കണം.

ഇ – ഇന്‍വോയ്സിങ് ബാധകമായ വ്യാപാരികള്‍ നികുതി ബാധ്യതയുള്ള ചരക്കുകള്‍ക്കും, സേവനങ്ങള്‍ക്കും കൂടാതെ വ്യാപാരി നല്‍കുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകള്‍ക്കും ഇ – ഇന്‍വോയ്സ് തയ്യാറാക്കണം. നിലവില്‍ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങള്‍ക്കാണ് ഇ-ഇന്‍വോയ്സിങ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് ഒന്ന് മുതല്‍ 5 കോടി രൂപയായി കുറച്ചത്.

sameeksha-malabarinews

ഇ – ഇന്‍വോയ്സ് എടുക്കാന്‍ ബാധ്യതയുള്ള വ്യാപാരികള്‍ ചരക്കു നീക്കം നടത്തുന്നതിന് മുന്‍പ് തന്നെ ഇ-ഇന്‍വോയ്സിങ് നടത്തണം. ഇതിനായി ഇ-ഇന്‍വോയ്സ് പോര്‍ട്ടലായ https://einvoice1.gst.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ‘യൂസര്‍ ക്രെഡന്‍ഷ്യല്‍സ് ‘ കൈപ്പറ്റേണ്ടതാണ്. ഇ-വേ ബില്‍ പോര്‍ട്ടലില്‍ ”യൂസര്‍ ക്രെഡന്‍ഷ്യല്‍സ് ‘ ഉള്ള വ്യാപാരികള്‍ക്ക് അതിനായുള്ള യൂസര്‍ ഐഡിയും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ഇ- ഇന്‍വോയ്സിങ് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യാം.

ജി.എസ്.ടി. നിയമത്തിലെ 51 -ാം വകുപ്പ് പ്രകാരമുള്ള ടി.ഡി.എസ് (TDS) കിഴിവ് നടത്തുന്നതിനു വേണ്ടി എടുത്ത ടി.ഡി.എസ് (TDS) രജിസ്ട്രേഷന്‍ മാത്രമുള്ള, സര്‍ക്കാര്‍/അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇ-ഇന്‍വോയ്സ് ബാധകമായ സപ്ലയര്‍ നികുതി വിധേയമായ സാധനങ്ങളോ , സേവനങ്ങളോ സപ്ലൈ ചെയ്യുമ്പോള്‍ ആയത് ബിസിനസ് – ടു – ബിസിനസ് സപ്ലൈ ആയി പരിഗണിച്ചുകൊണ്ട് അത്തരം സ്ഥാപനങ്ങളുടെ ടി .ഡി .എസ് (TDS) രജിസ്ട്രേഷന്‍ നമ്പറില്‍ ഇ-ഇന്‍വോയ്സ് നല്‍കേണ്ടതാണ് . പ്രസ്തുത സ്ഥാപനത്തിന് റഗുലര്‍ രജിസ്ട്രേഷന്‍ ഉണ്ടെങ്കില്‍ ഇ-ഇന്‍വോയ്സ് നല്‍കേണ്ടത് റഗുലര്‍ രജിസ്ട്രേഷന്‍ നമ്പറില്‍ തന്നെയാണ്.

ഇ-ഇന്‍വോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇന്‍വോയ്സിങ് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാവില്ല. ജി.എസ്.ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇ- ഇന്‍വോയ്സിങ് ആവശ്യമില്ല. സെസ്സ് യൂണിറ്റുകള്‍, ഇന്‍ഷുറന്‍സ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാന്‍സ്പോര്‍ട്ടിങ് ഏജന്‍സികള്‍, പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട് സര്‍വീസ്, മള്‍ട്ടിപ്ലെക്സ് സിനിമ അഡ്മിഷന്‍, എന്നീ മേഖലകളെയും ഇ- ഇന്‍വോയ്സിങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!