Section

malabari-logo-mobile

കൂണ്‍കൃഷി വന്‍ വിജയം

HIGHLIGHTS : Mushroom farming is a huge success

പരപ്പനങ്ങാടി: എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടിയിലെ എന്‍ എസ് എസ് യൂനിറ്റ് ആരംഭിച്ച കൂണ്‍ കൃഷി വന്‍ വിജയം. സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് കൂണ്‍ കൃഷി ഒരുക്കിയത്.
കൃഷിക്കാവശ്യമായ പരിശീലനവും വിത്തും നല്‍കിക്കൊണ്ട് അരിയല്ലൂരിലെ യുവ കര്‍ഷക ജിദ രഞ്ജിത് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി.

ആദ്യ വിളവെടുപ്പ് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എ ഉസ്മാന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി സെക്രട്ടറി കെ ആര്‍ എസ് സുബൈറിന് ഒരു പേക്കറ്റ് കൂണ്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

sameeksha-malabarinews

പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ എ അദ്ധ്യക്ഷത വഹിച്ചു. NSS പ്രോഗ്രാം ഓഫീസര്‍ വിനയന്‍ പാറോല്‍ സ്വാഗതവും ലീഡര്‍ വിസ്മയ നന്ദിയും പറഞ്ഞു. ഹെഡ് മിസ്ട്രസ് ബെല്ല ജോസ് , സ്റ്റാഫ് സെക്രട്ടറി മുജീബ് ഒട്ടുമ്മല്‍ , മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!