Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; 20 ദിവസത്തിനകം ബി.എഡ്. ഫലം

HIGHLIGHTS : Calicut University News; Within 20 days B.Ed. The result

20 ദിവസത്തിനകം ബി.എഡ്. ഫലം

പരീക്ഷാ നടത്തിപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ നടപ്പിലാക്കിയ ബാര്‍കോഡ് രീതിയിലുള്ള മൂല്യനിര്‍ണയത്തിലൂടെ  നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി  പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സര്‍വകലാശാലക്ക് കീഴില്‍ ആകെ 72 കോളേജുകളിലാണ് നിലവില്‍ ബി.എഡ്. പ്രോഗ്രാം നടത്തി വരുന്നത്. ജൂലൈ 5 മുതല്‍ 11 വരെ നടന്ന 2023 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷയുടെ മൂല്യനിര്‍ണ്ണയ ക്യാമ്പ്  മലപ്പുറം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട് എന്നീ 5 ജില്ലകളിലായി ജൂലൈ 18 മുതല്‍ 27 വരെയാണ് നടന്നത്.

sameeksha-malabarinews

യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡ്രൈവറായി വിരമിച്ച പി. ശശിധരന് സ്റ്റാഫ് വെല്‍ഫയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉപഹാരം നല്‍കി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സെനറ്റംഗം വി.എസ്. നിഖില്‍, സംഘടനാ പ്രതിനിധികളായ ടി. ശബീഷ്, വിനോദ് നീക്കാംപുറത്ത്, ടി.പി. ദാമോദരന്‍, സ്റ്റാഫ് വെല്‍ഫയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, കെ.പി. പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫിക്‌സ്ചര്‍ മീറ്റിംഗ്കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 2023-24 അദ്ധ്യയന വര്‍ഷത്തെ അന്തര്‍കലാലയ കായിക മത്സരങ്ങളുടെ നടത്തിപ്പിനുള്ള തീയതി, വേദി എന്നിവ തീരുമാനിക്കുന്നതിനുള്ള ഫിക്‌സ്ചര്‍ മീറ്റിംഗ് ആഗസ്ത് 1-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവരും സന്നിഹിതരാകും. അഫിലിയേറ്റഡ് കോളേജുകളിലെ മുഴുവന്‍ കായിക അദ്ധ്യാപകരും മീറ്റിംഗില്‍ പങ്കെടുക്കും.
അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വിവിധ സെന്ററുകളിലും പേരാമ്പ്ര റീജിണല്‍ സെന്ററിലും ഒഴിവു വരുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്ത് 16-ന് മുമ്പായി വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്‌സൈറ്റി വഴി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഫുഡ് എഞ്ചിനീയറിംഗ് (2 ഒഴിവ്), ഫുഡ് സയന്‍സ് (2 ഒഴിവ്), സ്റ്റാറ്റിസ്റ്റിക്‌സ് (1 ഒഴിവ്) വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ഫുഡ് സയന്‍സില്‍ എം.ടെക്., ബി.ടെക്., എം.എസ് സി., പാസായവര്‍ക്കും എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. നെറ്റ് യോഗ്യരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ ആഗസ്ത് 7-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 0494 2407345.

സാമൂഹിക സേവന സര്‍ട്ടിഫിക്കറ്റ്

എസ്.ഡി.ഇ. 2020 പ്രവേശനം യു.ജി. വിദ്യാര്‍ത്ഥികളില്‍ 6 ദിവസത്തെ സാമൂഹിക സേവനം നടത്തിയതിന്റെ സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിങ്ങില്‍ നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഫോണ്‍  04942 400288,0494 2407494.

ഗാര്‍ഡനര്‍ – വാക് ഇന്‍ ഇന്റര്‍വ്യുകാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയം ഐ.ടി.എസ്.ആറില്‍ ഗാര്‍ഡനര്‍ നിയമനത്തിനായി 06.07.2023-ലെ വിജ്ഞാപന പ്രകാരം ജൂലൈ 18-ന് നടത്താന്‍ നിശ്ചയിച്ച വാക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്ത് 7-ന് നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് ഐ.ടി.എസ്.ആറില്‍ ഹാജരാകണം.

പ്രാക്ടിക്കല്‍ പരീക്ഷഒന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ആഗസ്ത് 4-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 14 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലംഒന്നാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ദീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!